• Latest News

    Sunday, February 26, 2017

    കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെ പാര്‍ട്ടി മണ്ണില്‍ അനശ്വരയ്ക്ക് അന്ത്യവിശ്രമം
    Sunday, February 26, 2017
    10:40:00 AM

    ഹരിപ്പാട്: പുഴയില്‍വീണു മരിച്ച പ്ളസ്വണ്‍ വിദ്യാര്‍ഥിനിക്ക് സിപിഐ എം ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസ് അങ്കണത്തില്‍ അന്ത്യനിദ്ര. സ്വന്തമായി വീടില്ലാത്ത അനശ്വരയും കുടുംബവും ആയാപറമ്പില്‍ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.[www.malabarflash.com]

    അവിടെ അനശ്വരയുടെ മൃതദേഹം അടക്കംചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. സിപിഐ എം നേതാക്കള്‍ അനശ്വരയുടെ രക്ഷിതാക്കളുമായി സംസാരിച്ച് ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസ് വളപ്പില്‍ മൃതദേഹം അടക്കംചെയ്യാന്‍ സൌകര്യമൊരുക്കുകയായിരുന്നു.

    വീയപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ആയാപറമ്പ് പുതുമനയില്‍ ബൈജുവിന്റെ മകള്‍ അനശ്വര (17) വ്യാഴാഴ്ച പരീക്ഷകഴിഞ്ഞ് വീട്ടിലേക്കു നടന്നുവരുന്നതിനിടെയാണ് പായിപ്പാട്ട് പാലത്തില്‍നിന്ന് പുഴയിലേക്ക് വീണത്. നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

    മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. ശനിയാഴ്ച രാവിലെ മൃതദേഹം വാടകവീട്ടിലും പിന്നീട് സിപിഐ എം ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസിനുമുന്നിലും പൊതുദര്‍ശനത്തിനുവച്ചു. അനശ്വരയുടെ സഹപാഠികളടക്കമുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെ പാര്‍ട്ടി മണ്ണില്‍ അനശ്വരയ്ക്ക് അന്ത്യവിശ്രമം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top