• Latest News

    Sunday, February 5, 2017

    ഗ്രീന്‍വുഡ് കിഡ്‌സ് ബിനാലെ തയ്യാറെടുപ്പ്; കലാഭവന്‍ പ്രജോദ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു
    Sunday, February 5, 2017
    1:07:00 AM

    ഉദുമ: വടക്കേ മലബാറിന് പുതിയ കലാ അനുഭവം പകരാന്‍ ഒരുങ്ങുന്ന ഗ്രീന്‍വുഡ്‌സ് കിഡ്‌സ് ബിനാലെയുടെ തയ്യാറെടുപ്പ് പ്രവര്‍ത്തനം പ്രശസ്ത സിനിമാനടന്‍ കലാഭവന്‍ പ്രജോദ് ചിത്രംവരച്ച് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

    ഗ്രീന്‍വുഡ്‌സ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തോടനത്തോടുബന്ധിച്ച് നടന്ന ചടങ്ങില്‍ ആയിരുന്നു ഉദ്ഘാടന ചിത്രം വരച്ചത്. പ്രിന്‍സിപ്പള്‍ ഡോ.എം രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കാലിക്കറ്റ് എന്‍.എൈ.റ്റി അസിസ്റ്റന്റ് പ്രോഫസര്‍ സഫൂറബീവി മുഖ്യാതിഥിയായി പങ്കെടുത്തു.

    കേളേജ് യൂണിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ നടന്നു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അസറുദ്ദിന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ് ജംഷിദ് ആശംസകളര്‍പ്പിച്ചു. 

    കേളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ബാലകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷാസിന്‍ ഭാനു നന്ദി പ്രകടിപ്പിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗ്രീന്‍വുഡ് കിഡ്‌സ് ബിനാലെ തയ്യാറെടുപ്പ്; കലാഭവന്‍ പ്രജോദ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top