കാലിഫോര്‍ണിയ: ടെക് ലോകത്ത് ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആപ്പിളിനെ കീഴടക്കി ഗൂഗിള്‍ ഒന്നാമത്. ബ്രാന്‍ഡ് മൂല്യം സംബന്ധിച്ച ഫിനാന്‍സ് ഗ്ലോബല്‍ ബ്രാന്‍ഡ് പട്ടികയില്‍ ആപ്പിളിന് രണ്ടാം സ്ഥാനം മാത്രമേ കരസ്ഥമാക്കാന്‍ സാധിച്ചുള്ളു. അഞ്ച് വര്‍ഷം നീണ്ട മല്‍സരത്തിനൊടുവിലാണ് ഗൂഗിള്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുന്നത്. [www.malabarflash.com]
പുതിയ പട്ടിക പ്രകാരം ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 109.6 ബില്യണ്‍ ഡോളറാണ് എന്നാല്‍, ആപ്പിളിന്റെ മൂല്യം 107.141 ബില്യണ്‍ ഡോളറാണ്. ആമസോണ്‍, എ.ടി ആന്‍ഡ് ടി, സാംസങ്ങ്, വെറൈസന്, മൈക്രോസോഫ്റ്റ്, വാള്‍മാര്‍ട്ട്, ഫേസ്ബുക്ക്, എന്നീ കമ്പനികളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആപ്പിളിന് വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിക്സല്‍ ഉള്‍പെടെയുള്ള ഫോണുകളിലൂടെ ആപ്പിളിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിളിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 17ാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് ഇക്കുറി ഒമ്പതാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാലാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.
Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment