• Latest News

    Wednesday, February 1, 2017

    പ്രണയം നിരസിച്ചതിന് പ്രതികാരം; പൊള്ളലേറ്റ യുവതിയും തീവച്ച യുവാവും മരിച്ചു
    Wednesday, February 1, 2017
    11:52:00 PM

    കോട്ടയം:പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു.[www.malabarflash.com] 
    ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി ഹരിപ്പാട്, ചിങ്ങോലി, ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യും കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്.

    അതീവ ഗുരുതരനിലയില്‍ പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെയും യുവാവിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.

    ഉച്ചസമയത്ത് ഫിസിയോ തെറാപ്പി വിഭാഗത്തിലെ ലക്ചറര്‍ ഹാളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ലക്ഷ്മി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആദര്‍ശ് കടന്നു വന്ന് ലക്ഷ്മിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിച്ച് വരാന്‍ കഴിയില്ലെന്നും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ കൂടെയുള്ള സഹപാഠികള്‍ കേള്‍കെ ആകാമെന്നും പറഞ്ഞതോടെ ആദര്‍ശ് ക്ലാസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപോവുകയും ഏതാനും മിനിറ്റ് കഴിഞ്ഞ് വീണ്ടും ലക്ഷ്മിയും കൂട്ടുകാരും ഇരുന്ന ക്ലാസ് മുറിയിലേക്ക് കടന്നു വന്ന് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ക്യാന്‍ തുറന്ന് ലക്ഷ്മിയുടെ തലയിലേക്ക് ഒഴിച്ചു. ബാക്കിയുള്ള പെട്രോള്‍ സ്വന്തം തലയിലേക്കും കമിഴ്ത്തിയ ശേഷം തീ കൊളുത്താനായി ലൈറ്റര്‍ എടുക്കാന്‍ ശ്രമിച്ചു.

    ഈ സമയം 20 വിദ്യാര്‍ഥികളോളും ക്ലാസില്‍ ഉണ്ടായിരുന്നു. ലക്ഷ്മിയ്‌ക്കൊപ്പം സംസാരിച്ചു കൊണ്ടുരുന്ന മറ്റ് കുട്ടികളുടെ ദേഹത്തും പെട്രോള്‍ തെറിച്ചു വീണു. വിദ്യാര്‍ഥികള്‍ ആലറി വിളിച്ചു കൊണ്ട് ക്ലാസില്‍ നിന്ന് ഓടി. ഈ സമയം ദേഹത്ത് പടര്‍ന്ന പെട്രോളുമായി പ്രാണരക്ഷാര്‍ഥം ലക്ഷ്മി പുറത്തിറങ്ങി ഇടനാഴിയിലൂടെ 35 മീറ്റര്‍ അകലെയുളള ലൈബ്രററിയിലേക്കും ഓടി കയറി.

    ഈ സമയം കുറച്ച് വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ ഇരിപ്പുണ്ടായിരുന്നു. ലൈബ്രറിയിലേക്ക് ഓടികയറിയ ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശും എത്തി. ജീവന്‍ രക്ഷിക്കാനായി ലക്ഷ്മി വായനാമുറിയിലെ മേശയുടെ ചുറ്റും ഒടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ എത്തിയ ആദര്‍ശ് ലക്ഷ്മിയ വളഞ്ഞിട്ട് പിടിച്ച് തീ കൊളുത്തുകയായിരുന്നു.

    ഇരുവരുടെയും ദേഹത്ത് തീ പടര്‍ന്നതോടെ അലറി വിളച്ചു കൊണ്ട് ഇരുവരും ലൈബ്രറിക്കുളളിലൂടെ പാഞ്ഞു നടന്നു. ദേഹം മുഴുവന്‍ തീപടര്‍ന്ന് കത്തുന്ന നിലയില്‍ ലക്ഷ്മി ആദ്യം അലറിവിളിച്ചുകൊണ്ട് ലൈബ്രറിയുടെ പുറത്ത് കവാടം വരെയുളള 10 മീറ്റര്‍ നടന്ന് മുട്ടുകുത്തി വീഴുകയായിരുന്നു. ആദര്‍ശ് കത്തി കരിഞ്ഞ നിലയില്‍ ലൈബ്രറിക്കു മുന്നിലും വീണു.

    തുടര്‍ന്ന് അടുത്ത മുറികളിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ബക്കറ്റുകളില്‍ വെള്ളവുമായി വന്ന് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ അണച്ചു. ഈ സമയം എസ്എംഇയിലേക്ക് എത്തിയ അധ്യാപക ദമ്പതികളായ അല്‍ബലിയും ഭാര്യ പ്രതിഭയും ഇവര്‍ വന്ന കാറില്‍ തന്നെ ലക്ഷ്മിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ആംബുലന്‍സിലാണ് ആദര്‍ശിലെ ആശുപത്രിയില്‍ എത്തിച്ചത്. ആദര്‍ശിന് 80 ശതമാനത്തിലധികവും ലക്ഷ്മിക്ക് 70 ശതമാനവും ദേഹത്ത് പൊള്ളല്‍ ഏറ്റിരുന്നു.

    ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രതീഷ്‌കുമാര്‍ ഇരുവരുടെയും മരണമൊഴി രേഖപ്പെടുത്തി.
    ആദര്‍ശും ലക്ഷ്മിയയും തമ്മില്‍ ആറ് മാസം മുന്‍പ് അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആദര്‍ശിന് ലക്ഷ്മിയെ സംശയം ആയതോടെ ഇവര്‍ തമ്മില്‍ പിണങ്ങി. ഇതിനിടെ ആദര്‍ശ് പലപ്പോഴും ലക്ഷ്മിയെ ശല്യപ്പെടുത്തുന്നതിനായി കോളജിലും വീട്ടിലും എത്തിയിരുന്നു. രണ്ട് തവണ വീട്ടില്‍ എത്തി വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും മാതാപിതാക്കള്‍ ലക്ഷ്മിയുടെ സാന്നിധ്യത്തില്‍ തന്നെ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് തിരിച്ചയച്ചിരുന്നു.

    പിന്നീട് ശല്യം തുടര്‍ന്നതോടെ കഴിഞ്ഞ ജനുവരി 10 ന് ലക്ഷ്മിയുടെ പിതാവ് ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ എത്തി ആദര്‍ശിന്റെ ശല്യത്തിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശിനെയും പിതാവിനെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഇനിയും ലക്ഷ്മിയെ ശല്യം ചെയ്യില്ലെന്ന് എഴുതി വപ്പിച്ചിരുന്നു.

    ലക്ഷ്മിയുടെയും ആദര്‍ശിന്റെയും ദേവത്ത് ദേഹത്ത് തീ പടര്‍ന്നു പിടിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച റേഡിയോളജി വിദ്യാര്‍ഥികളായ മുണ്ടക്കയം, പഴാശേരില്‍, അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍ (20) എന്നിവരെ കൈക്ക് പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രണയം നിരസിച്ചതിന് പ്രതികാരം; പൊള്ളലേറ്റ യുവതിയും തീവച്ച യുവാവും മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top