മുംബൈ: സേവിങ്സ് അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഒഴിവാക്കുന്നു. രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം പൂര്‍ണമായും ഒഴിവാകും. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 24,000 രൂപ ആയിരുന്നു. [www.malabarflash.com]
അതേസമയം, പുതിയ 2000, 500 രൂപാ നോട്ടുകളുടെ വ്യാജന് പുറത്തിറക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കണ്ടെത്തുന്നവ ഫോട്ടോ കോപ്പികളാണെന്നും ആര്‍ബിഐ അറിയിച്ചു. ജനുവരി 27 വരെയുള്ള കണക്ക് വച്ച് 9.92 ലക്ഷം കോടി രൂപയുടെ പുതിയ 2000, 500 രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നും ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര അറിയിച്ചു.
കറന്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവയില്‍നിന്നു പിന്‍വലിക്കാവുന്ന തുകയുടെ പരിധി നേരത്തേതന്നെ ഒഴിവാക്കിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment