• Latest News

    Sunday, February 19, 2017

    മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു
    Sunday, February 19, 2017
    12:52:00 PM


    കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു. 68 കാരനായ ഇദ്ദേഹം ഏറെനാളായി അസുഖ ബാധിതനായിരുന്നു. ഞായറാഴ്ച രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. [www.malabarflash.com]

    1973 ല്‍ കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അല്‍തമാസ് കബീര്‍ 1990 കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. 

    2005 മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇദ്ദേഹം അതേ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി ജഡ്ജായി. 2012 സെപ്റ്റംബര്‍ 29 നാണ് ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് വിരമിച്ചു.




    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top