• Latest News

    Monday, February 27, 2017

    കണ്ണൂരിൽ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി കസ്റ്റഡിയില്‍
    Monday, February 27, 2017
    11:02:00 PM

    കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി പൊലീസ് കസ്റ്റഡിയില്‍.[www.malabarflash.com] 
    കണ്ണൂര്‍ നീണ്ടുനോക്കി പള്ളിയിലെ വികാരിയായ റോബിന്‍ വടക്കുംഞ്ചേരിയെയാണ് കസ്റ്റഡിയിലെടുത്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു.

    ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

    സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

    പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് റോബിനെതിരെ കേസെടുത്തത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി കസ്റ്റഡിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top