• Latest News

    Saturday, February 25, 2017

    പാക്യാരയില്‍ ഇ. അഹമ്മദ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി
    Saturday, February 25, 2017
    8:00:00 PM

    ഉദുമ: അബുദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി ഉദുമ സി.എച്ച് സെന്ററുമായി സഹകരിച്ച് പാക്യാരയില്‍ ഇ. അഹമ്മദിന്റെ നാമധേയത്തില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

    ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. അബുദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍ സ്വാഗതം പറഞ്ഞു. 

    ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി, ഹമീദ് മാങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, എരോല്‍ മുഹമ്മദ് കുഞ്ഞി, സി.എച്ച് മുഹമ്മദ് കുഞ്ഞി, ഹാഷിം പാക്യാര, ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര, വാര്‍ നഫീസ പാക്യാര, കെ.എം.സി.സി നേതാക്കളായ ആലൂര്‍ ഷാഫി മാങ്ങാട്, സാദാത്ത് മുക്കുന്നോത്ത്, അബ്ദുല്‍ റഹിമാന്‍ കരോളി, ഹമീദ് ഹാജി കോട്ടിക്കുളം, അബൂബക്കര്‍ കണ്ണംകുളം, എം.ബി അബ്ദുല്‍ കരീം, സുബൈര്‍ കേരള, മൂസ പാക്യാര, വി.പി ഹിദായത്തുള്ള, മുനീര്‍ പാക്യാര, ഹനീഫ പാക്യാര സംബന്ധിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാക്യാരയില്‍ ഇ. അഹമ്മദ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top