പെരിയാട്ടടുക്കം: വീട്ടില്‍ തനിച്ചുതാമസിക്കുകയായിരുന്ന മുനിക്കല്‍ കാട്ടിയടുക്കത്തെ കെ.ദേവകി(68)യെ ശ്വാസം മുട്ടിച്ചു കൊന്ന കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് നാട്ടുകാരുടെ കര്‍മസമിതി പൊതുയോഗം ആവശ്യപ്പെട്ടു.[www.malabarflash.com]
കഴിഞ്ഞ ജനുവരി 13-നാണ് ദേവകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
മൂന്നാഴ്ച പിന്നിട്ടിട്ടും കേസ് തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെരിയാട്ടടുക്കത്ത് തിങ്കളാഴ്ച വൈകുന്നേരം ചേര്‍ന്ന കര്‍മസമിതി പൊതുയോഗം ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ബുധനാഴ്ച പ്രക്ഷോഭപരിപാടി തീരുമാനിക്കും. മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന് യോഗം ഉദ്ഘാടനംചെയ്തു.
കര്‍മസമിതി ചെയര്മാന് ടി.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, പി.മണിമോഹന്‍, വി.വി.സുകുമാരന്‍, അജയന് പനയാല്‍, കണ്‍വീനര്‍ ബി.മോഹനന് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

0 comments:
Post a Comment