• Latest News

  Wednesday, February 15, 2017

  സി എം ഉസ്താദ് കേസ്; കാത്തിരിപ്പിന്റെ ഏഴാണ്ട്
  Wednesday, February 15, 2017
  11:08:00 PM

  കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുസ്ലിം പണ്ഡിതന്‍ അതി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഏഴു വര്‍ഷം തികഞ്ഞിട്ടും ഒരൊറ്റ പ്രതിയെ പോലും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാന്‍ ഇവിടെത്തെ നിയമ വ്യവസ്ഥക്ക് പറ്റിയിട്ടില്ല എന്നത് ഏറ്റവും വലിയ നാണക്കേടല്ലാതെ മറ്റെന്ത്[www.malabarflash.com]

  കൊല്ലപ്പെട്ടവനെ ആത്മഹത്യ ചെയ്തവനാക്കി കേസ് മണ്ണിട്ട് മൂടിക്കളയാന്‍ വേണ്ടി പണത്തിന്റെ പവര്‍ കൊണ്ട് പറ്റുമെങ്കില്‍ എന്തിനീ രാജ്യത്തു ഇത്രവലിയ നിയമ സംഹിത നിലകൊള്ളണം. എല്ലാ മതസ്ഥരും ഒരുപോലെ ബഹുമാനിച്ചിരുന്ന ഒരു പണ്ഡിതനെ ഇത്ര നിസ്സാരമായി കൊന്നു തള്ളി കേസൊന്നുമല്ലാതാക്കാന്‍ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പവര്‍ കൊണ്ടും പലരുടെയും നാടകം കൊണ്ടും പറ്റുമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്ത്, ചോദിക്കാനും പറയാനും വേണ്ടി കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയും സംഘടനയും ഉണ്ടായിട്ടു പോലും മഹാനായ സി എം ഉസ്താദിന്റെ ഗതി ഇതാണെങ്കില്‍ ചോദിക്കാനും പറയാനുമില്ലാത്തവനെ പട്ടാപ്പകല്‍ കൊന്നു തള്ളിയാലും കേസ് ഒന്നുമല്ലാതാവാന്‍ എത്ര എളുപ്പം

  സത്യത്തിനു മുന്നില്‍ കൊട്ടിയടക്കപ്പെടുന്ന വാതിലുകള്‍ക്കു വീണ്ടും പൂട്ടിടാന്‍ വേണ്ടി ശ്രമിച്ചതല്ലാതെ അത് തുറക്കാന്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ശ്രമിച്ചിട്ടില്ല എന്നത് ഒരു മലയാളി എന്ന നിലയില്‍ ഏറ്റവും വലിയ നാണക്കേട് തന്നെയാണ് നമുക്ക്, വര്‍ഷങ്ങള്‍ ഓരോന്നും കടന്നു പോവുമ്പോഴൊക്കെ മൂന്നാലു ദിവസം പത്ര മാധ്യമങ്ങള്‍ ഇതൊരു ചര്‍ച്ചക്ക് വഴിയൊരുക്കുന്നു എന്നല്ലാതെ സി എം ഉസ്താദിന്റെ കേസില്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതാണ് സത്യം,
  കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രം വിധിക്കപ്പെട്ടു രാഷ്ട്രീയ മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവരായ പല പ്രവര്ത്തകരുടെ മനസ്സിലും സി എം ഉസ്താദിന്റെ കേസ് ഒന്ന് തെളിയണം എന്നാഗ്രഹമല്ലാതെ നേതാക്കളുടെ ഭാഗത്തു നിന്നും ഇന്നേവരെ അനുകൂലമായ ഒരൊറ്റ നടപടിയും ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ മത സംഘടനയില്‍ നിന്നോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം,

  പല നേതാക്കളും ആരെയൊക്കെയോ പേടിക്കുകയാണോ പ്രീതിപ്പെടുത്തുകയാണോ എന്നിതുവരെ പാവം അണികള്‍ക്ക് പിടിത്തം കിട്ടിയിട്ടില്ല എന്നത് തന്നെയാണ് ഇടയ്ക്കു ചോര്‍ന്നു പോയ ക്ലിപ്പുകളൊക്കെ നമ്മോടു പറഞ്ഞുതരുന്ന സത്യം, എന്നിട്ടും പേടി കൊണ്ടു പലരും അത് സത്യമല്ല എന്ന് സമര്‍ത്ഥിക്കാന്‍ പാട് പെട്ടപ്പോഴും അതില്‍ പറഞ്ഞ പലതും സത്യമല്ലേ എന്നാലോചിക്കാന്‍ മറന്നു പോയി, അപ്പോഴും അവിടെ തെളിയുന്ന ചിത്രം ഒന്ന് മാത്രം പലര്‍ക്കും സി എം ഉസ്താദിനെക്കാളും വലുത് സംഘടനയും പാര്‍ട്ടിയും തന്നെ, ഈ വിഷയം ചര്‍ച്ചക്ക് എടുക്കുമ്പോള്‍ തന്നെ ദേഷ്യപ്പെടുന്നതും ഭീഷണി സ്വരം മുഴക്കുന്നതും ഇക്കഴിഞ്ഞ ഏഴു വര്‍ഷവും പലരില്‍ നിന്നും പല രീതിയില്‍ പലരും അനുഭവിച്ചിട്ടുണ്ട് എന്ന സത്യത്തിനു മുന്നില്‍ ആര്‍ക്കും കണ്ണടക്കാന്‍ പറ്റില്ല,

  അതെ സി എം ഉസ്താദിന്റെ കേസ് മറ്റു പലരീതിയില്‍ തന്നെയാണ് ഇന്നേവരെ സഞ്ചരിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെയാണ് ആത്മഹത്യ എന്ന് ചരട് കെട്ടി കുഴിച്ചു മൂടാന്‍ വേണ്ടി ഇക്കഴിഞ്ഞ ഏഴു വര്‍ഷവും പലരും പലകോലത്തില്‍ ശ്രമിച്ചു നോക്കിയത് എന്നിട്ടും അത് നടന്നില്ല എന്നത് തന്നെയാണ് അള്ളാഹു ഈ കേസിനെ കൈ വിടില്ല എന്നതിനുള്ള തെളിവ്

  ചെമ്പിരിക്ക എന്ന നാടിനും ആ നാട്ടിലുള്ളവര്‍ക്കും ഈ മഹാ ശിരോമണിയുടെ അഭാവം ഇന്നും വേദനയോടു കൂടി തന്നെ നില കൊള്ളുമ്പോഴും ശക്തമായ പ്രക്ഷോഭം അവിടെന്നുണ്ടാവുന്നില്ല എന്നത് മറ്റു പല നാട്ടുകാരുടെയും ചോദ്യത്തിന് വക നല്‍കുന്നുണ്ട്, പക്ഷെ അവിടെയും പലരും പലരെയും പേടിക്കുന്നു എന്ന് തന്നെയാണ് മറുപടി, അതുമല്ല അവിടെയുള്ള ശക്തരായ എസ് കെ എസ് എഫിന്റെ പ്രവര്‍ത്തകര്‍ക്ക് പോലും വേണ്ട വിധത്തിലുള്ള പിന്തുണ മേലെ തട്ടില്‍ നിന്നും ലഭിക്കുന്നില്ല എന്നതും ഒരു സത്യമാണ്,

  ഇനിയും ഈ കേസ് തെളിയണം എന്നാഗ്രഹമുള്ളവര്‍ അവര്‍ക്കു കിട്ടിയ അറിവോ സംശയമോ എല്ലാ ഈഗോയും മാറ്റി വെച്ച് കൊണ്ട് തന്നെ നിയമപാലകര്‍ക്കു മുന്നില്‍ മലര്‍ക്കെ തുറന്നു കൊടുക്കുക, അതിനു വേണ്ടി മേലേത്തട്ടിലുള്ളവരുടെ പിന്തുണക്കു വേണ്ടി കാത്തിരിക്കാതെ തന്നെ
  മാറി മാറി വന്ന സി ബി ഐ സംഘം ഈ കേസില്‍ വെറും കോപ്പി പേസ്റ്റ് ചെയ്തുവെന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല എന്ന് തന്നെയാണ് അവരുടെ റിപ്പോര്‍ട്ടുകള്‍ നമുക്ക് പറഞ്ഞു തരുന്നത്, അത് പോരാ, പണത്തിനു മുന്നിലോ രാഷ്ട്രീയ പവറിനു മുന്നിലോ തലകുനിക്കാത്ത ഒരൊറ്റ ഉദ്യോഗസ്ഥന്‍ ഈ കേസിന്റെ ചുക്കാന്‍ പിടിക്കാനൊരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഒരൊറ്റ ആഴ്ച കൊണ്ട് ഈ കേസ് തെളിയും എന്ന കാര്യത്തില്‍ ആ മനുഷ്യനെ ആത്മാര്ഥതയോടു കൂടി സ്‌നേഹക്കുന്നവരില്‍ ഇന്നുമുണ്ട്, അതിനുള്ള ഒരവസരം എങ്കിലും നിങ്ങള്‍ ഉണ്ടാക്കി തരണം എന്ന് ഞങ്ങളെ ഇന്നേവരെ വിഡ്ഢികളാക്കിയ എല്ലാ രാഷ്ട്രീയക്കാരോടും വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു .
  -നൂറുദ്ദീന്‍ ചെമ്പിരിക്ക

  ,
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: സി എം ഉസ്താദ് കേസ്; കാത്തിരിപ്പിന്റെ ഏഴാണ്ട് Rating: 5 Reviewed By: editordesk Malabarflash
  Scroll to Top