• Latest News

    Wednesday, February 1, 2017

    ചേറ്റുകുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് പരിക്ക്
    Wednesday, February 1, 2017
    5:10:00 PM

    പളളിക്കര: നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
     ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെ ചേറ്റുകുണ്ട് ജംഗ്ഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന കെ എല്‍ 14 എല്‍ 6314 നമ്പര്‍ റിട്സ് കാര്‍ ആണ് അപകടം വരുത്തിയത്.
    കാസര്‍കോട് ഭാസത്തേക്കുളള ബസില്‍ കയറാന്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന സ്ത്രീകളെ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം കാസര്‍കോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബൈക്കിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു.

    പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
    അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഇതു വഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചേറ്റുകുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top