• Latest News

    Wednesday, February 22, 2017

    മാല പൊട്ടിക്കാന്‍ പരിശീലനം നേടിയ സംഘം തമ്പടിച്ചു; ഉത്സവപറമ്പില്‍ മൂന്നു സ്ത്രീകളുടെ 10 പവന്‍ കവര്‍ന്നു
    Wednesday, February 22, 2017
    11:18:00 PM


    കാഞ്ഞങ്ങാട്: ഉത്സവ പറമ്പുകളിലെത്തുന്ന സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ചെടുക്കുന്നതിനു പ്രൊഫഷണല്‍ പരിശീലനം ലഭിച്ച സംഘങ്ങള്‍ ജില്ലയില്‍ തമ്പടിച്ചതായി സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്, പുതിയക്കോട്ട, പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്രത്തില്‍ നടന്ന മഹാരുദ്രയാഗത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു സ്ത്രീകളുടെ 10 പവന്‍ തൂക്കമുള്ള താലിമാലകള്‍ കവര്‍ന്നു. [www.malabarflash.com]

    കാഞ്ഞങ്ങാട്, ആലാമിപ്പള്ളിയിലെ നായ്ക്കറെ വളപ്പില്‍ കരുണന്റെ ഭാര്യ ശാന്തയുടെ മൂന്നുപവന്‍ മാലയും പുതിയ കോട്ടയിലെ രാമകൃഷ്ണന്റെ ഭാര്യ സുശീലയുടെ അഞ്ചുപവന്‍ മാലയും നിത്യാനന്ദാശ്രമത്തിനു സമീപത്തെ നാഗവേണിയുടെ രണ്ടുപവന്‍ താലിമാലയുമാണ് നഷ്ടപ്പെട്ടത്. ശാന്തയുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    ആഭരണം നഷ്ടപ്പെട്ട് ഏറെ നേരം കഴിഞ്ഞാണ് മൂന്നുപേരും സംഭവം അറിഞ്ഞത്. ഉത്സവ പറമ്പുകളിലും മറ്റും തിരക്കുകള്‍ക്കിടയില്‍ മാല പൊട്ടിക്കാന്‍ പരിശീലനം നേടിയ സംഘം ജില്ലയില്‍ തമ്പടിച്ചിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിലാണ് മൂന്നു സ്ത്രീകള്‍ക്കു ആഭരണങ്ങള്‍ നഷ്ടമായത്.






    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാല പൊട്ടിക്കാന്‍ പരിശീലനം നേടിയ സംഘം തമ്പടിച്ചു; ഉത്സവപറമ്പില്‍ മൂന്നു സ്ത്രീകളുടെ 10 പവന്‍ കവര്‍ന്നു Rating: 5 Reviewed By: Web Desk
    Scroll to Top