• Latest News

    Thursday, February 23, 2017

    കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു
    Thursday, February 23, 2017
    10:24:00 PM


    ഉത്തര്‍പ്രദേശ്: കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു. ഉത്തര്‍പ്രദേശിലെ അമരിയയിലാണ് സംഭവം. നസീം മിയാന്‍ എന്ന 20കാരനാണ് ക്രുരകൃത്യം ചെയ്തത്. ഇയാളുടെ ഇരയായ ബാലന്റെ കൈകാലുകളും മറ്റ് ശരീര അവയവങ്ങളും മുറിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് സമീപത്ത് കിടത്തിയ മൃതദേഹം ഇയാള്‍ ഭക്ഷിക്കുകയായിരുന്നു. [malabarflash.com]

    ബാലന്റെ വയറ് തുരന്ന് ആന്തരികാവയവങ്ങളടക്കം ഇയാള്‍ അകത്താക്കി. ഇയാള്‍ ബാലനെ കൊന്ന് മൃതദേഹം ഭക്ഷിക്കുന്നത് മിയാന്റെ അമ്മ തന്നെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോള്‍ തന്നെ ഇയാള്‍ കീഴടങ്ങി. ബാലനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ഷോവലും ഫിലിഭിത്തില്‍ നിന്ന് പോലീസ് കണ്ടെത്തി.

    മുഹമ്മദ് മോണിസ് എന്ന ബാലനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന മുഹമ്മദിനെ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് ഫിലിഭിത്തിലെ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്‍ ജനാവലി തടിച്ചുകൂടി. പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് ജനം പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.




    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top