• Latest News

    Tuesday, February 28, 2017

    ബസിടിച്ച് പരിക്കേറ്റ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാടാകെ പ്രാര്‍ത്ഥനയില്‍
    Tuesday, February 28, 2017
    5:04:00 PM

    പെരിയാട്ടടുക്കം: കെ.എസ്‌.ആര്‍.ടി.സി. ബസിടിച്ച്‌ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സഹോദരങ്ങളായ പിഞ്ചുകുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാടാകെ പ്രാര്‍ത്ഥനയില്‍.[www.malabarflash.com]

    പെരിയാട്ടടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ്‌ കുഞ്ഞിയുടെ മക്കളായ നഫീസത്ത്‌ മഹ്‌റൂഫ(12), ഫാത്തിമത്ത്‌ മഷ്‌റൂറ (7) എന്നിവരാണ്‌ ആശുപത്രിയില്‍ കഴിയുന്നത്‌. ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരമാണ്‌ ഇവര്‍ അപകടത്തില്‍പ്പെട്ടത്‌. 

    കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ കണ്ണൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടൗണ്‍ടു ടൗണ്‍ ബസിടിച്ചാണ്‌ അപകടം.മൂത്തകുട്ടിയുടെ തലയ്‌ക്കാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. കുട്ടിയെ അടിയന്തിര ശസ്‌ത്രക്രിയക്കു വിധേയയാക്കിയെങ്കിലും അപകടനിലതരണം ചെയ്‌തിട്ടില്ല.
    അനുജത്തിയുടെ മൂന്നു വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശത്തിനും സാരമായ പരിക്കേറ്റു. അപകടവിവരമറിഞ്ഞ്‌ നാലുവര്‍ഷമായി ഗള്‍ഫിലായിരുന്ന പിതാവ്‌ മുഹമ്മദ്‌ കുഞ്ഞി നാട്ടിലെത്തി. കുടുംബം പുലര്‍ത്താന്‍ നാലുവര്‍ഷമായി നാട്ടില്‍ വരാന്‍ പോലുമാകാതെ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്നതിനിടയിലാണ്‌ മുഹമ്മദ്‌ കുഞ്ഞിയുടെ രണ്ടുമക്കളും അപകടത്തില്‍പ്പെട്ടത്‌.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസിടിച്ച് പരിക്കേറ്റ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാടാകെ പ്രാര്‍ത്ഥനയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top