• Latest News

    Tuesday, February 28, 2017

    ദമാമില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ മരിച്ചു
    Tuesday, February 28, 2017
    1:35:00 AM

    ദമ്മാം (സൗദി അറേബ്യ): കൊല്ലം സ്വദേശിയുടെ മക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍സൗമി നവാസ് ദമ്പതികളുടെ മക്കളായ സഫ്‌വാന്‍ (6), സൗഫാന്‍ (4) എന്നിവരും ഒരു ഗുജറാത്തി ബാലനുമാണ് മരിച്ചത്. 
    ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം.

    തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. ദീര്‍ഘകാലമായി പ്രവര്‍ത്തന രഹിതമായി കിടക്കുകയായിരുന്നു സ്വിമ്മിങ് പൂള്‍. കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ പൂളില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനത്തെിയ സൗഫാനാണ് ആദ്യം വെളളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്‌വാനും ഗുജറാത്തി ബാലനും പൂളില്‍ അകപ്പെട്ടു.

    മറ്റുകുട്ടികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മുതിര്‍ന്നവര്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്‌ളാസിലാണ് സഫ്‌വാന്‍ പഠിക്കുന്നത്. ഇവിടെ തന്നെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൗഫാന്‍. മൃതദേഹം ദമ്മാം അല്‍മന ആശുപത്രിയില്‍. ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദമാമില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി സഹോദരങ്ങള്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top