• Latest News

    Wednesday, February 22, 2017

    കളിയാട്ടത്തിനിടയ്ക്ക് തെങ്ങില്‍ നിന്നു വീണ തെയ്യംകലാകാരന് ഗുരുതരപരിക്ക്
    Wednesday, February 22, 2017
    12:03:00 AM

    കണ്ണൂര്‍: കളിയാട്ടത്തിന് ഇടയ്ക്ക് തെങ്ങില്‍ നിന്നു വീണ് തെയ്യംകലാകാരന് ഗുരുതരപരിക്ക്. കണ്ണൂര്‍ അഴീക്കോട് മീങ്കുന്ന് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തിലെ തെയ്യം ചടങ്ങിനിടയ്ക്കാണ് അപകടം നടന്നത്.[www.malabarflash.com]

    ക്ഷേത്രത്തിലെ പ്രധാന തെയ്യങ്ങളിലൊന്നായ ബപ്പിരിയന്‍ തെയ്യം കെട്ടിയാടിയ തളിയില്‍ സുമേഷ് പെരുവണ്ണാനെ (40) മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലതുകാലിന് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

    പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അപകടം. തെങ്ങുകളില്‍ കയറുക എന്നത് ബപ്പിരിയന്‍ തെയ്യം ചടങ്ങിന്റെ ഭാഗമാണ്. ഒരു തെങ്ങില്‍ കയറിയിറങ്ങിയ ശേഷം രണ്ടാമത്തെ തെങ്ങില്‍ കയറിയ സമയമാണ് കൈവഴുതി താഴെ വീഴുന്നത്.

    ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന വളപട്ടണം പോലീസ് സുമേഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

    പത്തുവര്‍ഷമായി സുമേഷ് സ്ഥിരമായി ഈ ക്ഷേത്രത്തില്‍ തെയ്യം കെട്ടുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കളിയാട്ടത്തിനിടയ്ക്ക് തെങ്ങില്‍ നിന്നു വീണ തെയ്യംകലാകാരന് ഗുരുതരപരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top