• Latest News

    Saturday, February 11, 2017

    58 വര്‍ഷമായി തലയോട്ടിയേക്കാള്‍ വലിയ മുഴ തലയില്‍ ചുമക്കുന്ന മനുഷ്യന്‍
    Saturday, February 11, 2017
    11:31:00 PM


    രണ്ടു വയസ്സ് മുതല്‍ തുടങ്ങിയ തലവേദനയ്ക്ക് ആശ്വാസം കണ്ടതിന്റെ സന്തോഷത്തിലാണ് തായ്‌ലണ്ട്കാരനായ നൊന്ഗ് ചേ. അറുപത് വയസ്സുള്ള നോങ്ങിന്റെ തലയിലെ മുഴ ഇപ്പോള്‍ തലയോടിനേക്കാള്‍ ഇരട്ടി വലുപ്പത്തിലായിരിയ്ക്കുകയാണ്. എന്നാല്‍ സുമനസ്സുകളുടെ സഹായത്താല്‍ ഈ വേദനയില്‍ നിന്നു രക്ഷ  നേടാനുള്ള ഒരുക്കത്തിലാണ് നോങ്ങ് ചേ. [www.malabarflash.com]

    വളരെ പാവപ്പെട്ട സാഹചര്യത്തിലാണ് നോങ്ങിന്റെ വീടും നാടും.ചെറുപ്പം മുതല്‍ വേദന സഹിയ്ക്കുന്നതാണ്. ആദ്യം ഒരു ചെറിയ മുഴയായിരുന്നെങ്കിലും അതു പയ്യെ വളര്‍ന്നു ഇപ്പോള്‍ തലയുടെ ഇരട്ടി വലിപ്പമുള്ള ഒരു മാംസ പിണ്ഡമായി മാറിയിരിയ്ക്കുകയാണ്. ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇതുവരെ വേദന സഹിയ്ക്കുകയായിരുന്നു.

    നോങ്ങിന്റെ അവസ്ഥ അറിഞ്ഞ തായ് സിനിമാ നടന്മാരായ ബിന്‍ ബാന്‍ലുറെറ്റും സുഹൃത്തും നോങ്ങിനെ സന്ദര്‍ശിച്ചിരുന്നു. ആദ്യത്തെ ശസ്ത്രക്രിയയ്ക്കുള്ള പണം അവര്‍ നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്.അതിനായി നോങ്ങിനെ ബാങ്കോക്കില്‍ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പതിറ്റാണ്ടുകള്‍ നീളുന്ന വേദനയില്‍ നിന്ന് രക്ഷ നേടുന്നതിന്റെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് നോങ്.




    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 58 വര്‍ഷമായി തലയോട്ടിയേക്കാള്‍ വലിയ മുഴ തലയില്‍ ചുമക്കുന്ന മനുഷ്യന്‍ Rating: 5 Reviewed By: Web Desk
    Scroll to Top