• Latest News

    Sunday, February 12, 2017

    അരമങ്ങാനത്തെ മോഷണം; ഒളിവില്‍ പോയ പ്രതിയും പിടിയില്‍
    Sunday, February 12, 2017
    1:40:00 AM

    ഉദുമ: അരമങ്ങാനത്തും പാലക്കുന്നിലും കവര്‍ച്ച നടത്തിയ കുടുംബത്തിലെ മൂന്നാം പ്രതിയും പിടിയിലായി. കളനാട് അയ്യങ്കോലില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഹനീഫയുടെ മകന്‍ ഇംതിയാസി(22)നെയാണ് ബേക്കല്‍ എസ് ഐ വി വിപിന്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    ബേക്കല്‍ അരമങ്ങാനത്തെ അബ്ദുള്ളയുടെയും പാലക്കുന്നിലെ അബ്ദുള്ളയുടെയും വീടുകളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ഇംതിയാസിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇംതിയാസിന്റെ പിതാവ് ഹനീഫ, സഹോദരന്‍ ഇജാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
    അരമങ്ങാനത്തെ അബ്ദുള്ളയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണവും 32000 രൂപയും വസ്ത്രങ്ങളുമാണ് കവര്‍ച്ച ചെയ്തത്.
    പാലക്കുന്നിലെ വീട്ടില്‍ നിന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും മോഷണം പോയിരുന്നു. ഇതില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെയുള്ള മറ്റുസാധനങ്ങള്‍ ഹനീഫയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
    രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയത് ഹനീഫയും മക്കളുമാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ വിപിന്‍ പോസ്റ്റുമാന്റെ വേഷത്തില്‍ എത്തിയാണ് കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കുകയും ആദ്യം ഹനീഫയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

    മക്കളായ ഇജാസും ഇംതിയാസും മോഷണം നടത്തുന്ന മുതലുകള്‍ വില്‍പ്പന നടത്തുകയാണ് ഹനീഫ ചെയ്തിരുന്നത്.
    വിവിധ സ്ഥലങ്ങളില്‍ മാറി, മാറി വാടകക്ക് താമസിച്ച് മോഷണങ്ങള്‍ നടത്തി മുങ്ങുകയാണ് ഇവരുടെ പതിവ്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ഇവര്‍ക്കെതിരെ എട്ട് കേസുകളുണ്ട്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ടെന്നും പോലീസ് പറഞ്ഞു. 

    അറസ്റ്റിലായ ഇംതിയാസിനെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അരമങ്ങാനത്തെ മോഷണം; ഒളിവില്‍ പോയ പ്രതിയും പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top