• Latest News

    Sunday, February 26, 2017

    എബിവിപി അക്രമത്തില്‍ പരിക്കേറ്റ പ്രഫസര്‍ ആശുപത്രിയില്‍
    Sunday, February 26, 2017
    10:36:00 PM

    ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി രാം​ജാ​സ് കോ​ള​ജി​ൽ എ​ബി​വി​പി​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​ൻ ആ​ശു​പ​ത്രി​യി​ൽ. പ്ര​ഫ​സ​ർ പ്ര​ശാ​ന്ത് ച​ക്ര​വ​ർ​ത്തി​യെയാ​ണ് നോ​യി​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.[www.malabarflash.com]

    ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ വൃ​ക്ക​ക​ൾ​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

    രാം​ജാ​സ് കോ​ളേ​ജി​ലെ ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റി​ലേ​ക്ക് ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​മ​ര്‍ ഖാ​ലി​ദി​നും ഷെ​ഹ് ല ​റാ​ഷി​ദി​നെ​യും ക്ഷ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക്ഷ​ണി​ച്ചെ​ങ്കി​ലും ഖാ​ലി​ദി​നും ഷെ​ഹ് ല​യെ​യും കോ​ള​ജി​ൽ ക​യ​റ്റി​ല്ലെ​ന്ന എ​ബി​വി​പി നി​ല​പാ​ടു​മൂ​ലം ഇ​വ​രെ കോ​ള​ജ് അ​ധി​കൃ​ത​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. ഇ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് വ​ന്നു.

    ബു​ധ​നാ​ഴ്ച എ​സ്എ​ഫ്ഐ, എ​ഐ​എ​സ്എ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക്ക് നേ​രെ എ​ബി​വി​പി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ 20 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എബിവിപി അക്രമത്തില്‍ പരിക്കേറ്റ പ്രഫസര്‍ ആശുപത്രിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top