• Latest News

    Tuesday, February 14, 2017

    നാലപ്പാട് ട്രോഫി; റിയൽ അബുദാബി വീണ്ടും ജേതാക്കൾ
    Tuesday, February 14, 2017
    1:38:00 PM

    ദുബായ്: മൂന്നാമത് ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ ഫുട് ബോൾ ടൂർണമെന്റിൽ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ റിയൽ അബുദാബി ശക്തരായ വളപ്പിൽ ബുൾസും തമ്മിൽ ഗോൾ രഹിത സമനിലയിൽ കലാശിച്ചു. [www.malabarflash.com]

     ടൈ ബ്രേക്കറിലൂടെ വളപ്പിൽ ബുൾസിനെ കീഴടക്കി റിയൽ അബുദാബി നാലപ്പാട് ട്രോഫി രണ്ടാമതും കരസ്ഥമാക്കി.
    കളിയുടെ തുടക്കം മുതൽ അവസാനം വരെ ഓരോ നിമിഷങ്ങളും ഫുട് ബോൾ പ്രേമികളെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയായിരുന്നു ഓരോ ചുവടു വെയ്പ്പുകളും. കളിയുടെ അവസാന ഭാഗം വരെ ഗോൾ രഹിത സമനിലയിൽ തന്നെ നില നിർത്തി.

    കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഓരോ കളികളും അത്യന്തം വാശിയേറിയതായിരുന്നു.

    ടൂർണമെന്റിലെ മികച്ച കളിക്കാരനായി വളപ്പിൽ ബുൾസിന്റെ ഷിഹാബുദീനും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി വളപ്പിൽ ബുൾസിന്റെ തന്നെ അസ്ഹറുദീനും, ഏറ്റവും നല്ല ഫോർവേഡ് റിയൽ അബുദാബിയുടെ ജുനൈദും, മികച്ച ഗോൾ കീപ്പറായി കാസ്റ്റൽ ബോയ്സ് മുംബൈയുടെ ആൽബെർട്ടും മികച്ച ഡിഫൻഡറായി ബിജുവിനെയും തിരഞ്ഞെടുത്തു.

    സമാപന പരിപാടിയിൽ നാലപ്പാട് ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള നാലപ്പാട് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. സുഹൈർ യഹിയ തളങ്കര, സാബിർ നെല്ലിക്കുന്ന്, എം. എ. മുഹമ്മദ് കുഞ്ഞി, ഇല്യാസ് എ റഹ്‌മാൻ, മൻസൂർ തിടിൽ, ഹനീഫ മരവയൽ, മുഹമ്മദ് കുഞ്ഞി കാദിരി, അമീർ കല്ലട്ര, മൻസൂർ അഹ്മദ് മേൽപറമ്പ്, അഷ്‌റഫ് ബ്രിട്ടീഷ്, ബഷീർ പള്ളിക്കര, മുനീർ ദേളി, നാസർ തായൽ മാണിക്കോത്ത്, അഷ്‌റഫ് ബോസ്, ഖാലിദ് എ. ആർ, അബ്ദുൽ അസീസ് സീ. ബീ, റഹ്‌മാൻ കൈനോത്ത്, ഇല്യാസ് പള്ളിപ്പുറം, യാസർ കുന്നിൽ, നിയാസ് ചേടികമ്പനി തുടങ്ങിയവർ ക്യാഷ് പ്രൈസുകളും വ്യക്തി ഗത സമ്മാനങ്ങളും വിതരണം ചെയ്തു.


    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലപ്പാട് ട്രോഫി; റിയൽ അബുദാബി വീണ്ടും ജേതാക്കൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top