• Latest News

    Monday, February 6, 2017

    മംഗളൂരുവിലെ വ്യാപാരിയെ കത്തി കാട്ടി കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍
    Monday, February 6, 2017
    3:24:00 PM


    ഉപ്പള: മംഗളൂരുവില്‍ വ്യാപാരിയായ ജോഡ്കല്‍ സ്വദേശിയെ കത്തികാട്ടി കാറില്‍ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി 43,000 രൂപ തട്ടിപ്പറിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള കൈക്കമ്പയിലെ അറഫാത്ത് (19), ഉപ്പള മുസോടിയിലെ മുഹമ്മദ് നിസാര്‍ (18) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. [www.malabarflash.com]

    സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അന്വേഷിച്ചുവരികയാണ്. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് സംശയിക്കുന്നത്. മംഗളൂരുവില്‍ സി.സി.ടി.വി. കട നടത്തുന്ന ജോഡ്കല്ലിലെ പ്രേംഷെട്ടിയുടെ പണം തട്ടിപ്പറിച്ച കേസിലാണ് അറസ്റ്റ്.

    അഞ്ച് ദിവസം മുമ്പ് ഉപ്പള നയാബസാറിലെ ഫഌറ്റില്‍ താമസിക്കുന്ന ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയപ്പോഴാണ് സംഘം പ്രേംഷെട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രേംഷെട്ടിയുടെ കാറില്‍ അതിക്രമിച്ചുകയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കാറോടിച്ചുപോകാന്‍ ആവശ്യപ്പെട്ടു. പെര്‍മുദെ, പൊസഡിഗുംബെ ഭാഗങ്ങളിലേക്ക് കൊണ്ടു പോയി മര്‍ദ്ദിക്കുകയും പ്രേംഷെട്ടിയുടെ കൈവശമുണ്ടായിരുന്ന 43,000 രൂപ തട്ടിപ്പറിക്കുകയുമായിരുന്നു.

    പിന്നീട് ഉപ്പള ബായിക്കട്ടയില്‍ വെച്ച് സംഘം ഇറങ്ങിയ ശേഷം പ്രേംഷെട്ടിയെ വിട്ടയക്കുകയായിരുന്നുവെന്ന് മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മംഗളൂരുവിലെ വ്യാപാരിയെ കത്തി കാട്ടി കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: Web Desk
    Scroll to Top