• Latest News

    Friday, February 24, 2017

    മഞ്ചേശ്വരത്ത് ഐസ് വാങ്ങാന്‍ ഓടിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു
    Friday, February 24, 2017
    9:37:00 PM


    മഞ്ചേശ്വരം: ഐസ് വാങ്ങാന്‍ ഓടിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു. മഞ്ചേശ്വരം ഫസ്റ്റ് സിഗ്‌നലിനു സമീപം വെള്ളിയാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് അപകടം. ഉപ്പള സ്വദേശിയും മഞ്ചേശ്വരം കുണ്ടടുക്കയിലെ താമസക്കാരനുമായ ഇസ്മായില്‍-ഹഫ്‌സ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (ആറ്) ആണ് മരിച്ചത്. [malabarflash.com]

    മഞ്ചേശ്വരം സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരം വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ ഐസ് വില്‍പനക്കാരനെ കണ്ട കുട്ടി ഇയാളുടെ അടുത്തേക്ക് ഓടുകയായിരുന്നു. ഈ സമയം തിരുവനന്തപുരത്തു നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന മംഗലാപുരം എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

    അപകടത്തില്‍ കുട്ടി തല്‍ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

    സഹോദരങ്ങള്‍: അസ്മീന, ഫാത്തിമ,സാജിദ.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഞ്ചേശ്വരത്ത് ഐസ് വാങ്ങാന്‍ ഓടിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top