• Latest News

    Friday, January 20, 2017

    യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍
    Friday, January 20, 2017
    12:02:00 AM

    തൊടുപുഴ: തൊടുപുഴയില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. വണ്ടമറ്റം അമ്പാട്ട് സോമന്റെ മകന്‍ അര്‍ജുനാ (20) ണ് മരിച്ചത്. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

    തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

    ചൊവ്വാഴ്ച രാത്രി ഒമ്പതു പടി കോടിക്കുളം ഐരാമ്പിള്ളിയിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സഹോദരിയും മരണപ്പെട്ട അര്‍ജുനനും ഒരേ കോളജിലാണ് പഠിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം ചോദ്യ ചെയ്തതിലൂടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.

    സംഭവത്തിനു ശേഷം ബൈക്കില്‍ ഒരു കിലോമീറ്ററോളം സഞ്ചരിച്ച അര്‍ജുന്‍ റോഡില്‍ തലചുറ്റി വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അര്‍ജുനനെ മുതലക്കോടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയുടെ പരുക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു. ബൈക്ക് അപകടത്തില്‍ പെട്ടതാണ് അപകടമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top