• Latest News

    Friday, January 27, 2017

    തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ ജീവനൊടുക്കി
    Friday, January 27, 2017
    10:08:00 PM


    തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി മരിച്ചു. റഷ്യക്കാരനായ ഡാനിയേല്‍ (50) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍.  [www.malabarflash.com]

    ഇയാള്‍ കെട്ടിടത്തില്‍ നിന്നു ചാടുന്നത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ ജീവനൊടുക്കി Rating: 5 Reviewed By: Web Desk
    Scroll to Top