• Latest News

    Monday, January 30, 2017

    എടിഎമ്മില്‍ നിന്ന് ദിവസം 24,000 വരെ പിന്‍വലിക്കാം
    Monday, January 30, 2017
    10:50:00 PM


    ന്യൂഡല്‍ഹി: എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിനുളള നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയര്‍ത്തി. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണവും റിസര്‍വ് ബാങ്ക് പൂര്‍ണമായും പിന്‍വലിച്ചു. [www.malabarflash.com]

    ബുധനാഴ്ച മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരിക. അതേസമയം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ട് പിന്‍വലിച്ച കഴിഞ്ഞ നവംബര്‍ എട്ടിന് ശേഷം ഇത് നാലാം തവണയാണ് എടിഎം പണമിടപാടുകളിലെ നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തുന്നത്.




    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എടിഎമ്മില്‍ നിന്ന് ദിവസം 24,000 വരെ പിന്‍വലിക്കാം Rating: 5 Reviewed By: Web Desk
    Scroll to Top