• Latest News

    Saturday, January 21, 2017

    ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ബ്രിട്ടീഷ് പൗരൻ മരിച്ചു
    Saturday, January 21, 2017
    9:30:00 AM

    ദോഹ: ഖത്തറിൽ നിർമാണത്തിലിരുന്ന ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു.[www.malabarflash.com]

    ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

    ഇദ്ദേഹത്തിന്‍റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം തുടങ്ങിയെന്നും വിശദവിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നുമാണ് അധികൃതർ പറയുന്നത്. 2022ലെ ഫുട്ബോൾ ലോകകപ്പിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്.


    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ബ്രിട്ടീഷ് പൗരൻ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top