• Latest News

    Monday, January 30, 2017

    മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ അടിപ്പിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: എം എസ് എഫ്
    Monday, January 30, 2017
    11:37:00 PM

    ഉദുമ: രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മത വികാരം ഇളക്കി വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മോഡിയും ബി.ജെ.പി യും ശ്രമിക്കുന്നത് എം എസ് എഫ് ദേശീയ സെക്രട്ടറി എന്‍ എ കരീം പറഞ്ഞു.[www.malabarflash.com]
    ഗാന്ധി സമാധി ദിനത്തില്‍ ഉദുമ മണ്ഡലം എം എസ് എഫ് നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സദസ്സ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് കുതന്ത്രങ്ങളാണ് മോഡിയും കൂട്ടരും രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ മതത്തെ കൂട്ടു പിടിക്കുന്നു. മറിച്ച് ഹിന്ദു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളോ അവര്‍ക്ക് താല്‍പര്യമില്ലത്തതാണ് അവരുടെ ചെയ്തികളില്‍ നിന്ന് മനസിലാകുന്നത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഇതിനെതിരെ ശക്ത്മായി മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

    മണ്ഡലം എം എസ് എഫ് പ്രസിഡന്റ് ജൗഹര്‍ ഉദുമ അദ്യക്ഷത വഹിച്ചു. ടി ഡി കബീര്‍,ഹമീദ് സി.ഐ, ഉസാം പള്ളങ്കോട്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം,സിറാജ് ഈച്ചി ലിങ്കാല്‍, സ്വഫ് വാന്‍ ചട്ടംഞ്ചാല്‍, സായിസ് നലാംവാതുക്കല്‍, റംഷീദ് നലാംവാതുക്കല്‍, നൂഹ് മാന്‍, ജാഫര്‍ കൗവ്വല്‍, ഇബ്‌റാഹിം എരോല്‍ പ്രസംഗിച്ചു. ഷഹീന്‍ കുണിയ സ്വാഗതവും നവാസ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ അടിപ്പിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: എം എസ് എഫ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top