• Latest News

    Friday, January 20, 2017

    പ്രതിസന്ധിയിലെന്ന് മില്‍മ; പാല്‍ വില വര്‍ധിപ്പിക്കുന്നു
    Friday, January 20, 2017
    3:10:00 PM


    കൊച്ചി: മില്‍മ പാലിന്റെ വില വര്‍ധിക്കാന്‍ സാധ്യത. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍ വില കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കിയത്. മില്‍മ പാലിന്റെ വില കൂട്ടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് മില്‍മ ചെയര്‍മാന്‍ ഗോപാല കുറുപ്പ് സൂചിപ്പിച്ചു. [www.malabarflash.com]

    എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് വിഷയം ചര്‍ച്ച ചെയും. ലിറ്ററിന് രണ്ട് രൂപയുടെയെങ്കിലും വിലവര്‍ധനവ് ആവശ്യമുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യം സര്‍ക്കാരിനെ ബോധ്യമെടുത്തുമെന്നും മില്‍മ ചെയര്‍മാന്‍ കൊച്ചിയില്‍ പറഞ്ഞു. നിലവില്‍ ലിറ്ററിന് 36,38,40 രൂപാ എന്നീ നിരക്കുകളിലാണ് മില്‍മ പാല്‍ ലഭ്യമാകുന്നത്.

    വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വിലയില്‍ വര്‍ധനവുണ്ടായതും സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തിലുണ്ടായ കുറവുമാണ് പാല്‍ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്ന് മില്‍മ സൂചിപ്പിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് നിലവില്‍ മില്‍മ ഇറക്കുമതി ചെയ്യുന്നത്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രതിസന്ധിയിലെന്ന് മില്‍മ; പാല്‍ വില വര്‍ധിപ്പിക്കുന്നു Rating: 5 Reviewed By: Web Desk
    Scroll to Top