• Latest News

    Tuesday, January 31, 2017

    മന്‍സൂര്‍ അലിയെ കൊല്ലാന്‍ തിരക്കഥയൊരുക്കിയത് ഒന്നര മാസം മുമ്പ്; കൊലയാളി സംഘത്തില്‍ രണ്ട് പേര്‍ മാത്രം
    Tuesday, January 31, 2017
    4:11:00 PM


    കാസര്‍കോട്: തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാനുള്ള തിരക്കഥ കൊലയാളികള്‍ ഒരുക്കിയത് ഒന്നര മാസം മുമ്പ്. അറസ്റ്റിലായ മുഖ്യപ്രതി അബ്ദുല്‍ സലാമിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ഇക്കാര്യം ലഭിച്ചത്. [www.malabarflash.com]

    പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ബിസിനസ് നടത്തി വരികയായിരുന്നു മന്‍സൂര്‍ അലി, കാഴ്ച്ചയില്‍ തടിമിടുക്കുണ്ടെങ്കിലും സൗമ്യമായ പെരുമാറ്റത്തിന് ഉടമയായിരുന്നു മന്‍സൂര്‍. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന് ഏറെ ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

    ഒന്നര വര്‍ഷം മുമ്പാണ് മന്‍സൂര്‍ തന്റെ ജീവന്‍ കവര്‍ന്ന അബ്ദുല്‍ സലാമിനെ പരിചയപ്പെട്ടത്. ഇയാള്‍ ഉപ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ സ്വര്‍ണ വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ ലേലത്തിന് വെച്ചിരുന്നു. ഈ വിവരമറിഞ്ഞ് മന്‍സൂര്‍ പ്രസ്തുത സ്ഥാപനത്തിലെത്തിയപ്പോഴാണ് അബ്ദുല്‍ സലാമിനെ കാണുന്നത്.

    അന്നു പണയ സ്വര്‍ണ്ണങ്ങള്‍ മന്‍സൂര്‍ വാങ്ങിക്കുകയും പ്രതിഫലം വാങ്ങിക്കുകയും ചെയ്തു. ഒടുവില്‍ പിരിയാന്‍ നേരത്ത് മന്‍സൂര്‍ തന്റെ വിസിറ്റിംഗ് കാര്‍ഡ് അബ്ദുല്‍ സലാമിന് നല്‍കി. ആ കാര്‍ഡാണ് പിന്നീട് കൊലപാതകത്തിലേക്ക് എത്തിച്ചത്.





    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മന്‍സൂര്‍ അലിയെ കൊല്ലാന്‍ തിരക്കഥയൊരുക്കിയത് ഒന്നര മാസം മുമ്പ്; കൊലയാളി സംഘത്തില്‍ രണ്ട് പേര്‍ മാത്രം Rating: 5 Reviewed By: Web Desk
    Scroll to Top