• Latest News

    Sunday, January 29, 2017

    ഒാടകുഴൽ അവാര്‍ഡ് ജേതാവ് എം.എ റഹ്മാന് ജന്മ നാടിന്റെ സ്നേഹാദരം തിങ്കളാഴ്ച
    Sunday, January 29, 2017
    11:00:00 AM

    ഉദുമ: മലയാള ഭാഷയിലെ മികച്ച കൃതിക്കുള്ള ഒാടക്കുഴൽ അവാര്‍ഡ് നേടിയ പ്രൊഫ. എം.എ റഹ്മാനെ ജന്മ നാട് ആദരിക്കുന്നു. ഉദുമയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പായ ഉദുമക്കാർ കൂട്ടായ്മയാണ് സ്നേഹാദരം പരിപാടി സംഘടിപ്പിക്കുന്നത്.[www.malabarflash.com]

    തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഉദുമ ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂള്‍ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹാദര ചടങ്ങ് സാഹിത്യകാരൻ
    സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 

    തലശ്ശേരി ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗം അസി.പ്രൊ: കെ.വി.സുധാകരൻ അവാർഡ് നേടിയ പുസ്തകം പരിചയപ്പെടുത്തും.കണ്ണൂര്‍ യുനിവേഴ് സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഷാളണിയിക്കും. 

    കെ.എ ഗഫൂർ മാസ്റ്റര്‍ സ്വാഗതം പറയും. അംഗവും ഉദുമ ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂള്‍ ഹെഡ് മാസ്റ്ററുമായ എം.കെ വിജയകുമാർ അധൃക്ഷത വഹിക്കും. 

    ഉദുമ ഗവ: ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പൽ കെ.എ .ജോയ്, പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാൽ, സ്റ്റാഫ് സെക്രട്ടറിമാരായ സി.അയ്യപ്പൻ, പി.വി വിനോദ് കുമാര്‍, കൂട്ടായ്മ കമ്മിറ്റി സെക്രട്ടറി ഫറൂഖ് കാസ്മി പ്രസംഗിക്കും. പ്രൊഫ. എം.എ റഹ്മാൻ മറുപടി പ്രസംഗം നടത്തും.

    എൻഡോസൾഫാൻ ദുരിതങ്ങൾ അക്കമിട്ട് നിരത്തുന്ന ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന റഹ്മാന്റെ പുസ്തകത്തിനാണ് ഇത്തവണ അവാർഡ് ലഭിച്ചത്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒാടകുഴൽ അവാര്‍ഡ് ജേതാവ് എം.എ റഹ്മാന് ജന്മ നാടിന്റെ സ്നേഹാദരം തിങ്കളാഴ്ച Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top