• Latest News

    Sunday, January 15, 2017

    കുമ്പളയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
    Sunday, January 15, 2017
    11:48:00 PM

    കുമ്പള: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കല്ലങ്കൈ സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ സുരേഷ് (41) ആണ് മരിച്ചത്. [www.malabarflash.com]

    മായിപ്പാടി സ്വദേശികളായ അമ്മു, സുമലത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കുമ്പള ബദിയടുക്ക റോഡില്‍ ജില്ലാ സഹകരണ ആശുപത്രിക്ക് സമീപമാണ് അപകടം.

    കോണ്‍ക്രീറ്റ് മേസ്ത്രിയായ സുരേഷ് സുബ്രായ ഗെട്ടി- നാഗമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. മക്കള്‍: ഷിന്‍സിന, ജിതേഷ്, കീര്‍ത്തന. സഹോദരങ്ങള്‍: കേശവ, പത്മിനി, സവിത, ലതിക.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുമ്പളയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top