• Latest News

    Sunday, January 29, 2017

    ത​ല​ശേ​രിയി​ൽ : സായുധസേനയുടെ റെ​യ്ഡ്
    Sunday, January 29, 2017
    3:04:00 AM

    ത​​​ല​​​ശേ​​​രി: സം​​​ഘ​​​ർ​​​ഷ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് കെ.​​​പി. ഫി​​​ലി​​​പ്പി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സാ​​​യു​​​ധ​​​സേ​​​ന ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ റെ​​​യ്ഡി​​​ൽ സി​​​പി​​​എം, ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ 25 പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ​പു​​​ന്നോ​​​ലി​​​ലെ സി​​​പി​​​എം, ബി​​​ജെ​​​പി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും റെ​​​യ്ഡ് ന​​​ട​​​ത്തി.[www.malabarflash.com]

    സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ണ്ട​​​തും കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ക​​​ളി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ 23 വാ​​​ഹ​​​ന​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 9.30 ന് ​​​ആ​​​രം​​​ഭി​​​ച്ച റെ​​​യ്ഡ് ശനിയാഴ്ച പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നു​​​വ​​​രെ നീ​​​ണ്ടു.

    ത​​​ല​​​ശേ​​​രി ഡി​​​വൈ​​​എ​​​സ്പി പ്രി​​​ൻ​​​സ് ഏ​​​ബ്ര​​​ഹാം, സി​​​ഐ പ്ര​​​ദീ​​​പ​​​ൻ ക​​​ണ്ണി​​​പ്പൊ​​​യി​​​ൽ, പാ​​​നൂ​​​ർ സി​​​ഐ കെ.​​​എ​​​സ്. ഷാ​​​ജി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ണ്ട് ക​​​മ്പ​​​നി സാ​​​യു​​​ധ സേ​​​ന​​​യും ബോം​​​ബ് സ്ക്വാ​​​ഡും ഡോ​​​ഗ് സ്​​​ക്വാ​​​ഡും റെ​​​യ്ഡി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

    ന്യൂ​​​മാ​​​ഹി, കൊ​​​മ്മ​​​ൽ വ​​​യ​​​ൽ, ഇ​​​ല്ല​​​ത്ത്താ​​​ഴ, ആ​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്. റെ​​​യ്ഡി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം​​ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ടൗ​​​ണ്‍ സി​​​ഐ പ്ര​​​ദീ​​​പ​​​ൻ ക​​​ണ്ണി​​​പ്പൊ​​​യി​​​ൽ  പ​​​റ​​​ഞ്ഞു. ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് ത​​​ല​​​ശേ​​​രി​​​യി​​​ൽ ക്യാ​​​മ്പ് ചെ​​​യ്തു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി വ​​​രി​​​ക​​​യാ​​​ണ്. 

    അ​​​തി​​​നി​​​ടെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത പൊ​​​തു​​​യോ​​​ഗ​​​സ്ഥ​​​ല​​​ത്തു ബോം​​​ബെ​​​റി​​​യു​​​ക​​​യും കെ.​​​പി. ജി​​​ജേ​​​ഷ് സ്മാ​​​ര​​​ക സ്തൂ​​​പ​​​ത്തി​​​ൽ മ​​​ല​​​മൂ​​​ത്ര വി​​​സ​​​ർ​​​ജ​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. വെ​​​ള്ളി​​​യാ​​​ഴ്ച റെ​​​യ്ഡി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ​​​വ​​​രി​​​ൽ അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളു​​​മു​​​ണ്ടെ​​​ന്നാ​​ണു സൂ​​​ച​​​ന. ബോം​​​ബേ​​​റി​​​നെ തു​​​ട​​​ർ​​​ന്നു പ്ര​​​ദേ​​​ശ​​​ത്തു സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. പി​​​ക്ക​​​റ്റ് പോ​​​സ്റ്റു​​​ക​​​ളും മൊ​​​ബൈ​​​ൽ പ​​​ട്രോ​​​ളിം​​​ഗും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

    രാ​​​ത്രി സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ണു​​​ന്ന​​​വ​​​രെ​​​യെ​​​ല്ലാം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സി​​​നു ന​​​ൽ‌​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം. രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ളും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.


    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ത​ല​ശേ​രിയി​ൽ : സായുധസേനയുടെ റെ​യ്ഡ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top