• Latest News

    Monday, January 9, 2017

    ചെഗുവേരയുടെ ഫോട്ടോ പതിച്ച ഹെല്‍മെറ്റ് ധരിച്ചതിന് മര്‍ദനം
    Monday, January 9, 2017
    11:25:00 AM

    കാഞ്ഞങ്ങാട്: ഹെല്‍മെറ്റില്‍ ചെഗുവേരയുടെ ഫോട്ടോ പതിച്ചതിന് ബൈക്ക് യാത്രക്കാരായ സി.പി.എം. പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ നാറാത്ത് സ്വദേശികളായ മിഥുന്‍(28), വിജേഷ്(24) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.[www.malabarflash.com]

    കാഞ്ഞങ്ങാട് കോട്ടപ്പാറയില്‍െവച്ചാണ് സംഭവമുണ്ടായതെന്നും ആര്‍.എസ്.എസ്സുകാരാണ് മര്‍ദിച്ചതെന്നും ഇവര്‍ മയ്യില്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

    പറക്കളായി എന്‍ജിനീയറിങ് കോളേജില്‍ ബാങ്ക് പരീക്ഷ എഴുതാനാണ് ഇവര്‍ എത്തിയത്. ചെഗുവേരയുടെ ഫോട്ടോ പതിച്ച ഹെല്‍മെറ്റ് ധരിച്ച് ഇതുവഴി ആരും കടന്നുപോകേണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നും ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെഗുവേരയുടെ ഫോട്ടോ പതിച്ച ഹെല്‍മെറ്റ് ധരിച്ചതിന് മര്‍ദനം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top