• Latest News

    Monday, January 23, 2017

    കൈക്കൂലി വാങ്ങിയതിന് പിടിയിലായ സര്‍ക്കാര്‍ എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
    Monday, January 23, 2017
    12:49:00 AM

    തെലങ്കാന: കൈക്കൂലി കേസില്‍ പിടിയിലായ സര്‍ക്കാര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി. തെലുങ്കാനയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായ വെങ്കടേശ്വരലുവാണ് ജീവനൊടുക്കിയത്.[www.malabarflash.com]

    കൈക്കൂലി കേസില്‍ പോലീസ് പിടികൂടിയ വെങ്കിടേശ്വരലു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.

    തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

    ഒരു കോണ്‍ട്രാക്ടറില്‍ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാമേശ്വരലു പിടിയിലായത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചപ്പോഴാണ് ജീവനൊടുക്കിയത്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൈക്കൂലി വാങ്ങിയതിന് പിടിയിലായ സര്‍ക്കാര്‍ എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top