• Latest News

    Wednesday, January 18, 2017

    ലോഡ്ജുടമയുടെ മൂന്നേകാല്‍ ലക്ഷം രൂപയും പുത്തന്‍ ഇന്നോവ കാറുമായി രണ്ടംഗസംഘം മുങ്ങി
    Wednesday, January 18, 2017
    4:23:00 PM


    കാസര്‍കോട്: മുറിയെടുത്തു താമസിച്ചുവരുന്നതിനിടയില്‍ ലോഡ്ജുടമയുടെ മൂന്നേകാല്‍ ലക്ഷം രൂപയും പുത്തന്‍ ഇന്നോവ കാറുമായി രണ്ടുപേര്‍ മുങ്ങി. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്തെ എമിറേറ്റ്‌സ് റീജ്യന്‍സി ലോഡ്ജുടമ ആലമ്പാടിയിലെ എസ് എ ഹമീദലി (42)യുടെ പണവും കാറുമാണ് നഷ്ടമായത്. ഇയാളുടെ പരാതി പ്രകാരം വിദ്യാനഗര്‍, ഐ ടി ഐ റോഡില്‍ താമസിക്കുന്ന കാലിക്കറ്റ് ഹൗസില്‍ മുഹമ്മദ് ഫൈസാദ് ബാജ്‌സര്‍ സുഹൈല്‍, ഇയാളുടെ സുഹൃത്ത് ഉബൈദുള്ള എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. [www.malabarflash.com]

    2016 നവംബര്‍ 23 ന് ആണ് ഇരുവരും എമിറേറ്റ്‌സ് റീജ്യന്‍സിയില്‍ മുറിയെടുത്തത്. ഒരു മാസത്തെ താമസത്തിനിടയില്‍ ഉടമയുമായി നല്ല ബന്ധം ഉണ്ടാക്കി. മംഗളൂരുവില്‍ ആരംഭിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് രണ്ടു തവണയായി 3.25 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. ഡിസംബര്‍ മാസത്തില്‍ ബിസിനസ് പാര്‍ട്ണറെ കൂട്ടിക്കൊണ്ടുവരാനെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജുടമയുടെ പുത്തന്‍ ഇന്നോവ കാറുമായി ഇരുവരും പോയി.

    അതിനു ശേഷം ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും സ്വന്തം നിലയ്ക്കു പലസ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഹമീദലി നല്‍കിയ പരാതിയില്‍ പറയുന്നു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോഡ്ജുടമയുടെ മൂന്നേകാല്‍ ലക്ഷം രൂപയും പുത്തന്‍ ഇന്നോവ കാറുമായി രണ്ടംഗസംഘം മുങ്ങി Rating: 5 Reviewed By: Web Desk
    Scroll to Top