• Latest News

    Thursday, January 12, 2017

    കണ്ണൂര്‍ ഇല്ലത്ത് താഴെ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
    Thursday, January 12, 2017
    2:54:00 PM

    കണ്ണൂര്‍: ഇല്ലത്തുതാഴെയില്‍ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ് തലക്കും കാലിനും പരിക്കേറ്റ സി പി എം പ്രവര്‍ത്തകനായ ഇല്ലത്തുതാഴെയിലെ പുത്തന്‍പുരക്കല്‍ സി കെ ദില്‍ജിത്തിനെ (27) തലശ്ശേരി സഹകരണാശുപത്രിയിലും ബി ജെ പി പ്രവര്‍ത്തകനായ ഇല്ലത്തുതാഴെയിലെ പ്രശാന്തില്‍ നിശാന്തിനെ (27) ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.[www.malabarflash.com]

    രാത്രി ഒമ്പതുമണിയോടെ ബൈക്കില്‍ വരികയായിരുന്ന ദില്‍ജിത്തിനെ ഒരുസംഘം ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. ബംങ്കലുരുവില്‍ ബേക്കറി ജോലിക്കാരനായ ദില്‍ജിത്ത് കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷമാണ് നിശാന്തിന് നേരെ അക്രമമുണ്ടായത്. 

    ഇല്ലത്തുതാഴെ സ്‌കൂളിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു നിശാന്ത്. ഇരുമ്പ് വടികൊണ്ടുള്ള അടിയില്‍ കാലിന്റെ എല്ലുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. നേരത്തെ സി പി എം -ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നുവരുന്ന പ്രദേശമാണിവിടെ. 

    ഇവിടെയുള്ള മേണാളിക്കാവ് ക്ഷേത്രോത്സവം അടുത്ത് നടക്കാനിരിക്കെയാണ് രാഷ്ട്രീയ സംഘര്‍ഷം വീണ്ടും നിലനിന്നുവരുന്നത്. നേരത്തെ ഉത്സവാഘോഷ സ്ഥലത്ത് ബോംബേറും മറ്റും നടന്നിരുന്നു.
    തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, തലശ്ശേരി എസ് ഐ ബി രാജീവ്കുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ഈ പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇല്ലത്തുതാഴെ ഹര്‍ത്താലാചരിച്ച് വരികയാണ്.


    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂര്‍ ഇല്ലത്ത് താഴെ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top