• Latest News

    Tuesday, January 24, 2017

    ബി.ജെ.പി-സി.പി.എം സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
    Tuesday, January 24, 2017
    10:14:00 PM


    ചെര്‍ക്കള: പാടിയിലും കൊയപ്പാടിയിലും തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. ഇരുമ്പു വടികൊണ്ടുള്ള അടിയില്‍ വയറിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊയപ്പാടിയിലെ പ്രവീണ്‍ കുമാറി (23)നെ മംഗഌരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ (34) നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. [www.malabarflash.com]

    തലയ്ക്കു വെട്ടേറ്റ നിലയില്‍ പാടിയിലെ സി.പി.എം പ്രവര്‍ത്തകരായ ജിഷാല്‍ (18), നിശ്വല്‍ (20) എന്നിവരെ നുള്ളിപ്പാടിയിലെ ആശുപത്രിയിലും സുരേഷ്ബാബു (43),സജിത്ത് (25), രാഹുല്‍രാജ് (18), ശ്രീജിത്ത് (20) എന്നിവരെ ചെങ്കള ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    അക്രമത്തെക്കുറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ' പാടിയിലെ ക്ഷേത്രത്തില്‍ നടന്ന തെയ്യം കെട്ടു കാണുന്നതിനായി കൊയപ്പാടിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ശിവശങ്കരന്‍ പോയിരുന്നു. ശിവശങ്കരന്റെ കൈയില്‍ ഉണ്ടായിരുന്ന രാഖി ക്ഷേത്രത്തിനടുത്തു കൂടിനിന്നിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടിക്കുകയും മര്‍ദ്ദിക്കുകയും ആയിരുന്നുവത്രെ. അടി കൊണ്ടു മടങ്ങിയ ശിവശങ്കരനെ പിന്‍തുടര്‍ന്ന് എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.'

    അതേ സമയം ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നു സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. തെയ്യംകെട്ട് മഹോത്സവത്തിനു ആശംസ അര്‍പ്പിച്ച് സി.പി.എം സ്ഥാപിച്ചിരുന്ന ഫഌ്‌സ് ബോര്‍ഡ് പുറമെ നിന്നും എത്തിയവര്‍ നശിപ്പിച്ചപ്പോള്‍ ചോദ്യം ചെയ്യുകയും ഇതിന്റെ വൈരാഗ്യത്തില്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ പരാതി പ്രകാരം ബി.ജെ.പി പ്രവര്‍ത്തകരായ രാജേഷ്, ഗോപാലകൃഷ്ണന്‍, പ്രവീണ്‍, രഞ്ജിത്ത് തുടങ്ങിയ ഏഴുപേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു. വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബി.ജെ.പി-സി.പി.എം സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം Rating: 5 Reviewed By: Web Desk
    Scroll to Top