• Latest News

    Thursday, January 26, 2017

    ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കല്‍; യുവ ദമ്പതിമാര്‍ അറസ്റ്റില്‍
    Thursday, January 26, 2017
    10:21:00 AM

    തൃപ്പൂണിത്തുറ: ബൈക്കില്‍ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളുടെ സ്വര്‍ണമാല പിടിച്ചുപറിക്കുന്ന യുവ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ നെട്ടു തൃക്കറോഡ് കളപ്പുരയ്ക്കല്‍ ലിതീഷ് (32), ഭാര്യ മായ (34) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    മാല പൊട്ടിക്കുന്നതിനായി ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലിതീഷിന്റെ കൂട്ടുകാരുടെ ബൈക്കുകളാണിത്. ഭാര്യയുമൊത്ത് പോകാനെന്നു പറഞ്ഞാണ് ഇയാള്‍ കൂട്ടുകാരില്‍ നിന്ന് ബൈക്ക് വാങ്ങിയിരുന്നത്. ലിതീഷ് ബൈക്കോടിക്കുമ്പോള്‍ പിറകിലിരുന്ന് യാത്ര ചെയ്യുന്ന മായയാണ് വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഒരു വര്‍ഷത്തിനിടെ നടത്തിയ അഞ്ച് മാല കവര്‍ച്ചക്കേസുകള്‍ തെളിഞ്ഞിട്ടുണ്ട്.

    പ്രായമായ സ്ത്രീകളുടെ അടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തിയ ശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഉദയംപേരൂര്‍ ആമേട ക്ഷേത്രത്തിന് സമീപത്തു വച്ച് തങ്കമ്മ, തൃപ്പൂണിത്തുറ തേവരക്കാവിനടുത്ത് കമലാക്ഷി, തൃപ്പൂണിത്തുറ ചൈതന്യ നഗറില്‍ അംബിക എന്നിവരുടെയും വൈക്കം ബ്രഹ്മമംഗലത്തു വച്ച് മറ്റൊരു സ്ത്രീയുടെയും സ്വര്‍ണമാല പൊട്ടിച്ചതും ഇവരാണെന്ന് സി.ഐ. പറഞ്ഞു.

    ഉദയംപേരൂര്‍ നടക്കാവ് റോഡില്‍ നാരായണിയുടെ മാല പൊട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കല്‍; യുവ ദമ്പതിമാര്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top