• Latest News

    Monday, January 16, 2017

    അങ്ങാടിപ്പുറം സ്വദേശിയെ കോംഗോയില്‍ വെടിവെച്ചുകൊന്നു
    Monday, January 16, 2017
    10:56:00 PM


    ഷൊര്‍ണൂര്‍: അങ്ങാടിപ്പുറം സ്വദേശിയെ ആഫ്രിക്കയിലെ കോംഗോയില്‍ മോഷ്ടാക്കള്‍ കൊലപ്പെടുത്തി. പുണ്ടിക്കായി പുതുമന പരേതരായ ടി.പി. രാമന്‍ എമ്പ്രാന്തിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകന്‍ രാജേഷാണ് (42) കൊല്ലപ്പെട്ടത്. [www.malabarflash.com]

    ശനിയാഴ്ച രാത്രി ഫുന എക്രോസ് എന്‍ഡോളോ എയര്‍പോര്‍ട്ടിന് സമീപത്തെ താമസസ്ഥലത്തായിരുന്നു സംഭവം. മോഷ്ടാക്കള്‍ പണം ആവശ്യപ്പെട്ടെത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഷൊര്‍ണൂരിലെ വീട്ടിലേക്ക് ലഭിച്ച വിവരം. വെടിവെച്ച് കൊലപ്പെടുത്തിയശേഷം വീട്ടിലെ ടി.വിയും ഫ്രിഡ്ജുമെല്ലാം മോഷ്ടിച്ചതായും പറയുന്നു. രണ്ടുവര്‍ഷമായി കോംഗോയില്‍ ഹീറോ ബൈക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ജോലിചെയ്യുകയാണ്.

    ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ അധികാരിമനയിലെ വിനീതയാണ് ഭാര്യ. വിവാഹത്തിനുശേഷം രാജേഷും കുടുംബവും ഷൊര്‍ണൂരിലാണ് സ്ഥിരതാമസം. അഭിഷേക്, ആദിത്യ എന്നിവര്‍ മക്കളാണ്. മുഖ്യമന്ത്രിയുള്‍െപ്പടെയുള്ളവര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിയാരംഭിച്ചു. വെള്ളിയാഴ്ചയോടെ മൃതദേഹം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അങ്ങാടിപ്പുറം സ്വദേശിയെ കോംഗോയില്‍ വെടിവെച്ചുകൊന്നു Rating: 5 Reviewed By: Web Desk
    Scroll to Top