• Latest News

    Thursday, January 19, 2017

    വിജയമില്ലാതെ മടക്കമില്ല ചട്ടഞ്ചാല്‍ സ്‌കൂളിന്
    Thursday, January 19, 2017
    1:23:00 AM

    കണ്ണൂര്‍: തുടര്‍ച്ചയായി പത്താം തവണയും മൈമില്‍ വിജയിച്ച് കാസര്‍കോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍. ഇത്തവണ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കൊച്ചു മിടുക്കികളുള്ള ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൈം ടീം.[www.malabarflash.com]

    നിമിഷ, ഭാവന, ആതിര, രേഷ്മ, ശ്രീലക്ഷ്മി.എ, ഷിയ ഷെറിന്‍, ശ്രീലക്ഷ്മി തുടങ്ങിയ കുട്ടികളുടെ മികച്ച പ്രകടനത്തോടെയാണ് സമ്മാനം കരസ്ഥമാക്കിയത്.

    അധ്യാപകനായ ഉമേഷ് കല്ലാശ്ശേരിയുടെ നേതൃത്വത്തിലാണ് മൈം ടീം കലോത്സവത്തിന് എത്തിയത്. നാടകം, സ്‌കിറ്റ് , മൈം തുടങ്ങി മത്സരങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ച്ചയായി ചട്ടഞ്ചാല്‍ സ്‌കൂള്‍ വിജയിച്ചിട്ടുണ്ട്.


    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിജയമില്ലാതെ മടക്കമില്ല ചട്ടഞ്ചാല്‍ സ്‌കൂളിന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top