• Latest News

    Monday, January 23, 2017

    മഞ്ചേശ്വരത്ത് നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീണു യുവാവ് മരിച്ചു
    Monday, January 23, 2017
    9:45:00 AM

    മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീണു യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

    കാസര്‍കോട് സ്വദേശി മുഹമ്മദ് ശംസുദ്ധീന്‍ (28) ആണ് മരിച്ചത്. ഉപ്പള കുക്കാര്‍ സ്വദേശികളായ ഡിക്കി അമ്മി എന്ന മുഹമ്മദ് അമീര്‍ (30), അബ്ദുല്‍ ലത്തീഫ് ( 29) എന്നിവരെ ഗുരുതര പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഞായറാഴ്ച്ച രാത്രി പതിനൊന്നു മണിയോടെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപം ഉപ്പള പുഴയുടെ തീരത്തെ ദേശിയപാതയോരത്തെ കുഴിയിലേക്ക് നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാര്‍ വീഴുകയായിരുന്നു.

    അപകടത്തില്‍ ശംസുദ്ധീന്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ നാട്ടുകാരാണ് ആശുപത്രയില്‍ എത്തിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടതായി പോലീസ് പറഞ്ഞു.

    അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്നും തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അപകട വിവരം അറിഞ്ഞു സ്ഥലത്തു എത്തിയ കുമ്പള സി.ഐ വി.വി മനോജ് കുമാര്‍ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്.

    മരണപ്പെട്ട ശംസുദ്ധീന്റെ മൃതദേഹം മംഗല്‍പാടി സാമൂഹിക ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിച്ചിട്ടുണ്ട്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഞ്ചേശ്വരത്ത് നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീണു യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top