• Latest News

    Saturday, January 28, 2017

    ആറാം ക്ലാസുകാരിയോട് അധികൃതര്‍ കാണിച്ചത് ക്രൂരത; കുട്ടിയുടെ നില അതീവ ഗുരുതരം
    Saturday, January 28, 2017
    11:40:00 PM


    റാഞ്ചി: സ്‌കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസുകാരിക്ക് സകൂള്‍ അധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്‍കി. ഡോകടറുടെ സഹായമില്ലാതെ അശാസ്ത്രീയമായ രീതിയില്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയിലാണ് സംഭവം നടന്നത്. [www.malabarflash.com]

    സ്‌കൂളിന്റെ് സത്കീര്‍ത്തിക്ക് ഭംഗം വരുമെന്ന ഭയമാണ് അധികൃതരെ ഇത്തരത്തിലൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. കസ്തൂര്‍ഭ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറാം ക്ലാസുകാരിക്കാണ് ഇത്തരത്തിലൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.

    ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ 2 മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി അപകടനില തരണം ചെയ്തു വരുന്നതായി ഡോകടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ജില്ലാ ഭരണകുടം സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്യുന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പോലെയും വിവരം അറിയിച്ചത്.




    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആറാം ക്ലാസുകാരിയോട് അധികൃതര്‍ കാണിച്ചത് ക്രൂരത; കുട്ടിയുടെ നില അതീവ ഗുരുതരം Rating: 5 Reviewed By: Web Desk
    Scroll to Top