Latest News

ഇമാംസ് കൗണ്‍സില്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു


മഞ്ചേശ്വരം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഇസ്ലാമിനെ അറിയുക, അടുക്കുക എന്ന ക്യാംപയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ പ്രചാരണപരിപാടി കുഞ്ചത്തൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം ഷാജഹാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാ മൗലവി അധ്യക്ഷതവഹിച്ചു.

മാട, മഞ്ചേശ്വരം മാര്‍ക്കറ്റ്, മഞ്ചേശ്വരം, ടൗണ്‍, മിയാപദവ്, മജിര്‍പള്ളം, നയാബസാര്‍, ബന്തിയോട്, സുങ്കതകട്ട, മൊറത്തല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉപ്പള ടൗണില്‍ സമാപിച്ചു. 

സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് സലീം മൗലവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്ഹാഖ് മൗലവി തൃക്കരിപ്പൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫിറോസ് മൗലവി, അഷറഫ് മൗലവി, അബ്ദുര്‍റഹ്മാന്‍ മൗലവി സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.